|    Nov 24 Fri, 2017 3:51 am
FLASH NEWS

സംഘപരിവാരം വിതയ്ക്കുന്നത് സവര്‍ണ ഫാഷിസത്തിന്റെ വിത്തുകള്‍: കെഇഎന്‍

Published : 6th August 2017 | Posted By: fsq

 

വടകര: പശു രാഷ്ട്രീയം കേവലം ഭക്ഷണ വിഷയമല്ലെന്നും അത്് സംഘപരിവാര്‍ നിര്‍മിക്കുന്ന സവര്‍ണ ജാതി മേല്‍ക്കോയ്മയുടെ സൃഷ്ടിയാണെന്നും ഇടതുചിന്തകന്‍ കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ ജാതീയത പ്രത്യക്ഷത്തില്‍ വരാന്‍തുടങ്ങി. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണ്. അതില്‍ ദളിതരും ന്യൂനപക്ഷങ്ങളും അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാഷിസത്തെ ചെറുക്കാന്‍ തൊലിപ്പുറത്തെ ചികില്‍സ മാത്രം പോരെന്നും അതിന്റെ കേന്ദ്ര ബിന്ദുവിനെ കുറിച്ച് അറിഞ്ഞ് വേണം പ്രതിരോധിക്കാനെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ ജമാഅത്തെ ഇസ് ലാമി സംഘടിപ്പിച്ച പശുഭീകരതക്കെതിരെ ജനാധിപത്യ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം. വിപി ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പിഎം സുരേഷ്ബാബു, അഡ്വ. ഇകെ നാരായണന്‍, സികെ സുബൈര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെകെ ബാബുരാജ്, പിഎംഎ ഗഫൂര്‍, മൊയ്തു മാസ്റ്റര്‍, റാഷിദ് കോട്ടക്കല്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക