|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സംഘപരിവാരം മൂലമുള്ള ദുരന്തം തീരാന്‍ വര്‍ഷങ്ങളെടുക്കും: പ്രശാന്ത് ഭൂഷണ്‍

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരം നഷ്ടമായാലും ഭരണത്തിന്റെ സകല മേഖലകളിലും സംഘപരിവാര അനുകൂലികളെ കുത്തിനിറച്ചതിനാല്‍ അതിന്റെ ദുരന്തം ഒഴിയാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കുമെന്നു പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലേയും നിയമനത്തിനു സര്‍ക്കാര്‍ രണ്ടു യോഗ്യതകളാണ് വച്ചിരിക്കുന്നത്.
അതില്‍ ഒന്നാമത്തേത് മോദി, അമിത്ഷാ വിധേയത്വവും രണ്ടാമത്തേത് ആര്‍എസ്എസിന്റെ അനുഭാവവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും വിസമ്മതവും എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്രമായി സംസാരിക്കുന്നതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും രാജ്യത്ത് വിലക്കാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്‌സലായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇതുവരെയും അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തിയവര്‍ക്കെതിരേ കൃത്യമായ ഒരു തെളിവും കൊണ്ടുവരാന്‍ സര്‍ക്കാരിനായിട്ടില്ല. ജനാധിപത്യത്തില്‍ വിസമ്മതം രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നും അത് എല്ലാവര്‍ക്കും ഒരുപോലെയുള്ളതാണെന്നും മുതിര്‍ന്ന ചരിത്രകാരി റൊമീല ഥാപ്പര്‍ പറഞ്ഞു. സ്വതന്ത്ര അഭിപ്രായം പറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന അര്‍ബല്‍ നകസ്ല്‍ എന്ന പ്രയോഗം ജനങ്ങളില്‍ എളുപ്പത്തില്‍ ഭയം സൃഷ്ടിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. സാമൂഹികപ്രവര്‍ത്തക അരുണ റോയി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം, സുപ്രിംകോടതി അഭിഭാഷക വൃന്ദഗോവര്‍, പ്രഫസര്‍ സോയ ഹസന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss