|    Jul 16 Mon, 2018 6:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സംഘപരിവാരം ഫെഡറലിസത്തെ തകര്‍ക്കുന്നു : പിണറായി

Published : 23rd September 2017 | Posted By: fsq

 

ചെന്നൈ: ആര്‍എസ്എസിനെതിരേ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി നേതൃത്വത്തില്‍ ആര്‍എസ്എസ് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന ഏകീകൃത ഘടന അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) സംഘടിപ്പിച്ച സംസ്ഥാന സ്വയം ഭരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.  അതേസമയം, പിണറായി വിജയന്റെ പ്രസ്താവനകള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാരത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss