|    Mar 28 Tue, 2017 8:10 am
FLASH NEWS

സംഘപരിവാരം ന്യൂനപക്ഷ വിരുദ്ധ മനോഭാവം വളര്‍ത്തുന്നു: പോപുലര്‍ ഫ്രണ്ട്

Published : 24th September 2016 | Posted By: SMR

കോന്നി: നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയവുമായി പോപുലര്‍ ഫണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥയ്ക്ക് കോന്നി ഏരിയായുടെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ കരുമാന്‍തോട് ജങ്ഷനില്‍ നിന്നും ആരംഭിച്ച ജാഥയുടെ നാലാം ദിവസത്തെ പര്യടനം പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എസ് ഷഫീഖ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജാഥാ അംഗം ഏ ആര്‍ ബുഹാരി അധ്യക്ഷത വഹിച്ചു. തേക്കുതോട്, തണ്ണിത്തോട്, കൊന്നപ്പാറ, പയ്യനാമണ്‍, മാങ്കുളം, കോന്നി ടൗണ്‍, എലിയറക്കല്‍, ആനക്കുത്തി എന്നിവടങ്ങളില്‍ പര്യടനം നടത്തിയ ജാഥ കുമ്മണ്ണൂരില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജാഥാ അംഗം എ ശിഹാബുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാന്‍ സംഘപരിവാര, ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലീം-ദലിത് വിരുദ്ധ സമൂഹത്തെ സൃഷ്ടിച്ചെടുക്കുയെന്ന ലക്ഷ്യത്തോടെ വര്‍ഗീയ അതിക്രമങ്ങളും കുപ്രചരണങ്ങളും നടത്തുകയാണ്. ഹിന്ദുത്വ രാഷ്ട്രമെന്ന ആര്‍എസ്എസിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിന് കൂട്ടുപിടിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സ്വീകരണ യോഗങ്ങളില്‍ കോന്നി ഏരിയാ പ്രസിഡന്റ് സിയാദ്, സെക്രട്ടറി നിസാം കോന്നി, ജാഥാ അംഗങ്ങളായി അല്‍ അമീന്‍, ഏ ആര്‍ ബുഹാരി സംസാരിച്ചു. വാഹന ജാഥക്ക് ഏരിയാ കമ്മിറ്റിയംഗങ്ങളായ സബീര്‍, ഇസ്ഹാക്ക്, റാഫി, അസീബ്, താജുദ്ദീന്‍, നാസര്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day