|    Oct 18 Wed, 2017 4:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംഘപരിവാരം കേരളത്തില്‍ ഹിന്ദുത്വ പൊതുബോധം സൃഷ്ടിക്കുന്നു: കെ എച്ച് നാസര്‍

Published : 6th September 2016 | Posted By: SMR

KH Nasar PFI

തിരുവനന്തപുരം: കേരളത്തിന്റെ മതേതര-ഇടതുപക്ഷ പൊതുബോധത്തെ തകര്‍ത്ത് സംഘപരിവാരശക്തികള്‍ ഹിന്ദുത്വ പൊതുബോധം സൃഷ്ടിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍. ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെ രാഷ്ട്രീയം അതിന്റെ സര്‍വസന്നാഹങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഭരണകൂടത്തിന്റെ സകല സംവിധാനവും വെറുപ്പിന്റെ ആയുധമാക്കി ആര്‍എസ്എസ് ജനങ്ങളെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ മതേതരശക്തികളുടെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കെ എച്ച് നാസര്‍ പറഞ്ഞു. സംഘപരിവാരം ഉയര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം മനസ്സില്‍നിന്ന് രൂപപ്പെട്ടുവരണമെന്ന് തുടര്‍ന്നു സംസാരിച്ച മുന്‍ മന്ത്രി ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. രാജ്യത്ത് തീവ്രവാദികളെ സൃഷ്ടിക്കുന്ന ഫാക്ടറിയാണ് ഗുജറാത്തെന്ന് മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ പിതാവ് ഗോപിനാഥപ്പിള്ള പറഞ്ഞു. വിക്രമാദിത്യനും വേതാളവും പോലെയാണ് മോദിയും അമിത്ഷായുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാരം രാഷ്ട്രീയലക്ഷ്യത്തോടെ സൃഷ്ടിച്ചെടുത്ത ഹിന്ദുത്വം ഇന്ന് കേരളത്തിന്റെ ഇടതുപക്ഷ പൊതുബോധത്തെ സ്വാധീനിച്ചിരിക്കുകയാണെന്ന് ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍ പറഞ്ഞു. നിലവിളക്ക് ഒരു മതത്തിന്റെ ഭാഗമായി കണേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഈ സാഹചര്യത്തിലുള്ളതാണ്.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. അര്‍ഷദ് മൗലവി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി), ആര്‍ അജയന്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (ഖത്തീബ് ആന്റ് ഖാസി ഫോറം), റെനി ഐലിന്‍ (എന്‍സിഎച്ച്ആര്‍ഒ), ഡോ. എ നിസാറുദ്ദീന്‍, എല്‍ നസീമ (എ ന്‍ഡബ്ല്യുഎഫ്), സി എ റഊഫ് (കാംപസ് ഫ്രണ്ട്), പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതി അംഗം എം എ അബ്ദുല്‍ സലീം, ജില്ലാ പ്രസിഡന്റ് ഇ സുല്‍ഫി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക