|    Jul 22 Sat, 2017 8:25 pm
FLASH NEWS

സംഘടനാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാവും: സുദര്‍ശന നാച്ചിയപ്പന്‍

Published : 19th May 2017 | Posted By: fsq

 

കൊല്ലം: സംഘടനാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി സുദര്‍ശന നാച്ചിയപ്പന്‍ പറഞ്ഞു. ജില്ലയിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന നേതൃത്വ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ സംസ്ഥാനത്തും വേരോട്ടമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ഈ പാര്‍ട്ടിയെ തളര്‍ത്താന്‍ ആരു ശ്രമിച്ചാലും താല്‍ക്കാലിക വിജയത്തിനപ്പുറം അന്തിമ വിജയം കോണ്‍ഗ്രസ് പക്ഷത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ബൂത്ത് തലം മുതല്‍ എഐസിസി വരെയുള്ള ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതായി മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. സി വി പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, ഭാരതീപുരം ശശി, ശൂരനാട് രാജശേഖരന്‍, ബാബു പ്രസാദ്, എന്‍ അഴകേശന്‍, എ ഷാനവാസ്ഖാന്‍, ജി രതികുമാര്‍, എം എം നസീര്‍, ഇ മേരിദാസന്‍, രമാരാജന്‍, അരുണ്‍രാജ്, സി ആര്‍ നജീബ്, ജോസഫ് കുരുവിള, എസ് വിപിനചന്ദ്രന്‍, കോയിവിള രാമചന്ദ്രന്‍, മോഹന്‍ ശങ്കര്‍, പി ജര്‍മിയാസ്, കെ ജി രവി, സൂരജ് രവി,  ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക