|    Sep 24 Sun, 2017 12:21 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

സംഘടനകള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നടപടി: കേന്ദ്രം

Published : 10th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്നു കേന്ദ്രം സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെയും അഖിലേന്ത്യാ സെന്‍ട്രല്‍ എക്‌സൈസ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷനിലെയും ചില ഉദ്യോഗസ്ഥര്‍ ചരക്കുസേവന നികുതി നെറ്റ്‌വര്‍ക്കിനെക്കുറിച്ചു നടത്തിയ വിമര്‍ശനമാണ് സര്‍വീസ് സംഘടനകള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.
ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട വിവരസാങ്കേതിക വിദ്യ ക്രമീകരണത്തിനു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിനെയാണു മറ്റു പലരോടുമൊപ്പം ഉദ്യോഗസ്ഥരും വിമര്‍ശിച്ചത്. സര്‍ക്കാര്‍ നയത്തെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടികളെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു പെരുമാറ്റച്ചട്ടത്തിലുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സേവനം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യമാണു സംഘടനകള്‍ക്കുള്ളതെന്നും ഉത്തരവില്‍ പറയുന്നു.
അംഗീകൃത സംഘടനകളുടെ നേതാക്കള്‍ക്കു മാത്രമേ ആനുകൂല്യം നല്‍കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ ചീഫ് കമ്മീഷണര്‍മാരോടും ഡയറക്ടര്‍ ജനറല്‍മാരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക