|    Apr 30 Sun, 2017 10:47 am
FLASH NEWS

സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവിനു പരിക്ക്‌

Published : 21st April 2017 | Posted By: fsq

 

വൈപ്പിന്‍ : കാലാവധി കഴിഞ്ഞിട്ടും ചെമ്മീന്‍ കെട്ടില്‍ ചെമ്മീന്‍ വാറ്റ് നടത്തുന്നത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ 12 അംഗ സംഘം ആക്രമിച്ചെന്ന് പരാതി. തലയോട്ടിക്ക് പരിക്കേറ്റ കോണ്‍ഗ്രസ് ഐ പള്ളിപ്പുറം സൗത്ത് മണ്ഡലം സെക്രട്ടറി യും ഐഎന്‍ടിയുസി സെക്രട്ടറിയുമായ ചെറായി തറമ്മേല്‍ അനീഷി(39) നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറായി കിഴക്ക് ചിരിതപ്പെണ്ണ് മൈതാനത്താണ് സംഭവം. മനയത്ത് കാട് ചെമ്മീന്‍ കെട്ടിലാണ് കോണ്‍ഗ്രസുകാര്‍ കൊടികുത്തിയത്. പഞ്ചായത്ത് അനുവദിച്ച മാര്‍ച്ച് 31 കാലാവധിക്കുശേഷം  സമാജക്കാരന്‍ അനുവദിക്കുന്ന 14 ദിവസവും കഴിഞ്ഞ് കരാറുകാരന്‍ ചെമ്മീന്‍കെട്ട്  നടത്തുന്നത് ചോദ്യം ചെയ്ത് സ്ഥലവാസികളുമായി തര്‍ക്കമുണ്ടായിരുന്നതായി കോണ്‍ഗ്രസുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ്  കെട്ടില്‍ കൊടി കുത്തിയത്.  ഇതിനിടയിലാണ് രാത്രി നാലു ബൈക്കിലെത്തിയ 12 അംഗ സംഘം ആക്രമം നടത്തിയത്രേ. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പരാതിക്കാര്‍ മുനമ്പം പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി പള്ളിപ്പുറം മണ്ഡലം പ്രസിഡന്റ് പി ബി സുധി, മൈതാനം ബ്രദേഴ്‌സ് ജനറല്‍ സെക്രട്ടറി ലിജോ ഗംഗാധരന്‍ മുന്നറിയിപ്പു നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day