|    Aug 18 Sat, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംഗീത സംവിധായകന്‍ കലാ രാജന്‍ അന്തരിച്ചു

Published : 25th September 2017 | Posted By: fsq

 

നെടുങ്കണ്ടം: സംഗീത സംവിധായകന്‍ മേക്കണ്ണയില്‍ രാജന്‍ (കലാ രാജന്‍ 65) നിര്യാതനായി. ഭാര്യ:അമ്മിണി. മകന്‍: ജയകൃഷ്ണന്‍. മരുമകള്‍: നിഷ (ഗായിക, ഏയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ). അഞ്ച് പതിറ്റാണ്ടിലധികമായി സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കലാ രാജന്‍. ഒഴുക്കിനെതിരെ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് അരങ്ങേറ്റം. തുടര്‍ന്ന്് ആകാശവാണിയിലെ യുവവാണിയില്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതം എന്നിവ കൂട്ടിക്കലര്‍ത്തി സ്വന്തം ശൈലിയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. വാര്യര്‍ ഗുരുവിന്റെ ശിക്ഷണത്തില്‍ വില്ലടിച്ചാം പാട്ട് പഠിച്ച രാജന്‍ ഇന്ത്യ-ചൈന യുദ്ധം നടന്ന 1962ല്‍ ചൈനക്കെതിരെ പാട്ടെഴുതി സംഗീതം നല്‍കി”വില്‍പ്പാട്ടി—ലൂടെ സ്‌കൂളില്‍ അവതരിപ്പിച്ചിരുന്നു. 1970കളില്‍ ഇടുക്കി ജില്ലയിലുടനീളം കഥാപ്രസംഗം അവതരിപ്പിച്ചു. പിന്നീട് പാലാ രാജന്റെ ശിക്ഷണത്തില്‍ ഹാര്‍മോണിയം പഠിച്ചു. തുടര്‍ന്ന്് തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പാടിയിരുന്നു. 1975ല്‍ ഇന്നത്തെ പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ വരദരാജനുമായി ചേര്‍ന്ന് കലാരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങി. ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിരവധി ലളിതഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തിയഞ്ഞൂറോളം നാടക ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.  മലയാളം, തമിഴ്, തെലുങ്ക്് ഭാഷകളില്‍ പുറത്തിറങ്ങിയ പൂന്തിളില്‍ എ ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും രാജനായിരുന്നു സംവിധാനം. ഉണരൂ സമയമായി എന്ന ടെലിഫിലിം സംഗീത സംവിധാനം ചെയ്തു. കുടിയേറ്റം എന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ഇദ്ദേഹമാണു നിര്‍വഹിച്ചത്. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി. ആര്‍ അംബേദ്ക്കര്‍ ഫെലോഷിപ്പ്്, നെടുങ്കണ്ടം നന്മ സാംസ്‌കാരിക വേദി പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss