|    Mar 24 Fri, 2017 3:54 pm
FLASH NEWS

സംഗീത വിദ്യാലയത്തിന് ഭൂമി റദ്ദാക്കിയത് അപമാനം: ഉമ്മന്‍ചാണ്ടി

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: ഉസ്താദ് അംജദ് അലിഖാന്റെ നേതൃത്വത്തിലുള്ള സംഗീതവിദ്യാലയത്തിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തനുവദിച്ച ഭൂമി റദ്ദാക്കിയ ടൂറിസം വകുപ്പിന്റെ നടപടി സാംസ്‌കാരികകേരളത്തിന് അപമാനമാണെന്ന് ഉമ്മന്‍ചാണ്ടി.
സംസ്ഥാനത്തിനു മുതല്‍ക്കൂട്ടാവുമായിരുന്ന ഒരു സംരംഭത്തെയാണു വീണ്ടുവിചാരമില്ലാത്ത നടപടിയിലൂടെ ടൂറിസം വകുപ്പ് നഷ്ടപ്പെടുത്തിയത്. ഇതിലൂടെ മലയാളികള്‍ക്കാകെ അപമാനം വരുത്തിവച്ച ടൂറിസം വകുപ്പിലെ ഉദേ്യാഗസ്ഥര്‍ക്കെതിരേ അനേ്വഷണം നടത്തി, ഉചിതമായ നടപടിയെടുക്കണം. തിരുവനന്തപുരത്ത് വേളിയില്‍ അനുവദിച്ച രണ്ടേക്കര്‍ ഭൂമി റദ്ദാക്കിയ നടപടിക്കു പുറമേ അംജദ് അലിഖാനും സംഗീതനാടക അക്കാദമി ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിക്കും ടൂറിസം വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥരില്‍ നിന്നു നേരിടേണ്ടിവന്ന മോശമായ പ്രതികരണം വേദനാജനകമാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക