|    Jul 22 Sun, 2018 3:04 am
FLASH NEWS

സംഗീത വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയെന്ന് പരാതി

Published : 21st September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: സംഗീത വിദ്യാര്‍ഥിനിയെ വാഗണര്‍ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയി ആഭരണം കവര്‍ന്നതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചു കടന്ന് കളഞ്ഞെന്ന പരാതി. കരുനാഗപ്പള്ളി ചുരുളിലക്ഷം വീട് കോളനിയിലെ പതിനേഴ്കാരിയെയാണ് സംഘം തട്ടികൊണ്ടു പോയി സ്വര്‍ണ്ണം കവര്‍ന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലിസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് മുന്നരയ്ക്ക് അരമത്ത് മഠം ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. സംഗീത ക്ലാസ്സ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെ ണ്‍കുട്ടിയെ മാരുതി വാഗണര്‍ കാറിലെത്തിയ അഞ്ച് അംഗ സംഘം തട്ടി കൊണ്ടു പോവുകയായിരുന്നു. ഒരു സ്ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മാലയും, മോതിരവും, പാദസരവും കൈക്കലാക്കിയ സംഘം തിരുവനന്തപുരം ഉള്ളൂര്‍ ജങ്ഷനില്‍ യുവതിയ ഏകദേശം പുലര്‍ച്ചെ ഏഴ് മണിയോടെ കൊണ്ടുപോയി വഴിയില്‍ തള്ളി. അവിടെയുള്ള ബന്ധുക്കളെ പെണ്‍കുട്ടി ഫോണില്‍ കൂടിവിവരം അറിയിച്ചതോടെ ബന്ധുക്കള്‍  എത്തി പെണ്‍കുട്ടിയെ കരുനാഗപ്പള്ളിയില്‍ എത്തിക്കുകയായിരുന്നു.  കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടി ക്ഷീണിതായയിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീടെ അറിയാന്‍ കഴിയൂയെന്ന് പോലിസ് പറഞ്ഞു. ദേഹോപദ്രവം ഏല്‍പ്പിച്ചതായോ, മാനഭംഗപ്പെടുത്തിയതായോ പരാതിയില്‍ പറയുന്നില്ലങ്കിലും, പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലിസ് പറഞ്ഞു. അഭരണകള്‍ എത്ര പവനുണ്ടെന്ന് ക്യത്യമായ വിവരം  ലഭിച്ചില്ല. രജിസ്േ്രടഷന്‍ നമ്പര്‍ വെച്ച് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. മറ്റ് തെളിവുകളും പരിശോധിച്ച് വരികയാണ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം അരമത്ത് മഠം ജങ്ഷനില്‍ ഈ പറയുന്ന സമയം നടന്നതായി നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ ഏറേ ദുരൂഹത നിഴലിക്കുന്നതായും പോലിസ് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss