|    Apr 29 Sat, 2017 5:21 am
FLASH NEWS

സംഗീത നാടക അക്കാദമി പദ്ധതി തയ്യാറാക്കുമെന്ന്വൈസ് ചെയര്‍മാന്‍

Published : 28th November 2016 | Posted By: SMR

ആലുവ: കൂടുതല്‍ നാടകങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ സംഗീത നാടക അക്കാദമി പദ്ധതി ആവിഷ്‌കരിക്കുമെന്ന് അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യാര്‍ പുല്‍പാട് അറിയിച്ചു. ആലുവ ടാസ് സംഘടിപ്പിച്ച ഒരാഴ്ച നീണ്ട നാടക മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ പ്രതിദിന നാടകമെന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്കും ജനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ഏതുവിധത്തില്‍ സാമ്പത്തിക സമാഹാരണം സാധ്യമാവുമെന്നതുള്‍പെടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ നാടക രംഗത്തേക്ക് പുതിയ തലമുറയെ കൂടുതലായി ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ട് കുട്ടികള്‍ക്കായി നാടക കളരികള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യബോധത്തെ ഉണര്‍ത്തുന്നതിന് നാടകത്തിന് കൂടുതലായി ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.— ചടങ്ങില്‍ ടാസ് വൈസ്പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എസ് പ്രേംകുമാര്‍, സി എന്‍ കെ മാരാര്‍, ബേബികരുവേലില്‍, ജയന്‍മാലില്‍, കെ ജി മണികണ്ഠന്‍, എം എസ് അനില്‍കുമാര്‍ സംസാരിച്ചൂ. വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണംചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day