|    May 25 Thu, 2017 10:38 am
FLASH NEWS

സംഗീത ആസ്വാദകര്‍ക്കായി സീബ്രോണിക്‌സിന്റെ ടവര്‍ സ്പീക്കര്‍

Published : 21st September 2016 | Posted By: frfrlnz

_zebronics-1

മുംബൈ:ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ സീബ്രോണിക്‌സ് ഇന്ത്യപ്രൈവറ്റ്
ലിമിറ്റഡ് ‘മേജര്‍’ എന്ന പേരില്‍ പുതിയ ടവര്‍ സ്പീക്കറുകള്‍ പുറത്തിറക്കി .ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും USB/SD സ്ലോട്ടുകളും ഇതിന്റെ ഫീച്ചറുകളാണ്. വളരെ കുറഞ്ഞ വ്യതിയാനമുള്ള ഉയര്‍ന്ന പ്രകടനം നല്‍കുന്ന സൗണ്ട് സിസ്റ്റം താല്‍പ്പര്യപ്പെടുന്ന ചെറുപ്പക്കാരായ ഓഡിയോ പ്രേമികളെ ഉദ്ദേശിച്ചുള്ളതാണ് സൗണ്ട് മോണ്‍സ്റ്റര്‍ ടവര്‍ സ്പീക്കറുകള്‍. മനോഹരമായി ഡിസൈന്‍ ചെയ്ത വൂഡന്‍ ക്യാബിനറ്റിലാണ് സ്പീക്കറുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഹെഡ്ഡുകള്‍ എളുപ്പത്തില്‍ തിരിക്കാനാകുന്ന തിളങ്ങുന്ന ഫ്രണ്ട് പാനല്‍ നല്‍കിയിരിക്കുന്നു. ഓരോ ടവറിനും കുറഞ്ഞ റേഞ്ച് ഫ്രീക്വന്‍സികളുള്ള 16 സെ.മീ. സബ്വൂഫറുണ്ട്. ഇലകളുടെ മര്‍മ്മര ശബ്ദം അല്ലെങ്കില്‍ ജനാലകള്‍ തകരുന്നതിന്റെ ആക്ഷന്‍ സീക്വന്‍സ് ശബ്ദം ഓഡിയോ പ്രേമികള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത ഒരു അനുഭവം സമ്മാനിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഡ്യൂവല്‍ ടവറുകള്‍ക്ക് 7.6 റാം സ്പീക്കര്‍ ഡ്രൈവുകളുണ്ട്. സമ്പൂര്‍ണ്ണമായ മിഡ്, ഹൈ റേഞ്ച് ശബ്ദ ഫ്രീക്വന്‍സികള്‍ നല്‍കും.  സ്പീക്കറുകള്‍ സ്റ്റീരിയോ മ്യൂസിക്കിന് അനുയോജ്യമാണ്. 70 വാട്‌സ് RMS ഔട്ട്പുട്ടുള്ള സ്പീക്കറില്‍ പൂര്‍ണ്ണമായ ശബ്ദ ഇഫക്റ്റ്  ലഭിക്കും. സംഗീത പരിപാടിയുടെ പരിപൂര്‍ണ്ണത അതിശയിപ്പിക്കുന്ന ശബ്ദ വിന്യാസത്തോടെ വീട്ടിലിരുന്ന് ആസ്വദിക്കാന്‍ സാധിക്കും. ഹൈ നോട്ടുകള്‍ ചേര്‍ന്ന ശരിയായ ബിറ്റ് ബാസിലൂടെ  താമസ സ്ഥലത്തെ ഒരു പാര്‍ട്ടി സ്ഥലമാക്കാന്‍ ഒത്തുചേരല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എളുപ്പം സാധിക്കും. പാര്‍ട്ടിയെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍, കരോക്കെയ്ക്കുള്ള മൈക്കും ഇതിലുണ്ട്.  മേജര്‍ ടവര്‍ സ്പീക്കറുകളില്‍  പ്രിയപ്പെട്ട ട്യൂണുകള്‍ പ്ലേ ചെയ്തുകൊണ്ട്  ഗാനങ്ങള്‍ ആലപിക്കാം. സ്പീക്കറുകളിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഈ സൗണ്ട് സിസ്റ്റത്തെ സംഗീത പ്രേമുകളുമായി കൂടുതല്‍ അടുപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

zebronics
വയര്‍ലെസ് മ്യൂസിക്ക് സ്ട്രീംഗിനായി ഇന്‍ബില്‍റ്റ് ബ്ലൂടൂത്തും TV, DVD പ്ലേയര്‍, കമ്പ്യൂട്ടര്‍ എന്നിവയും മറ്റുപലതും പോലുള്ള ഉപകരണങ്ങള്‍ കണക്റ്റുചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന AUX-Dw സ്പീക്കറുകളിലുണ്ട്. FM റേഡിയോ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കായി ഇതില്‍ ബില്‍റ്റ്ഇന്‍ FM റേഡിയോയുണ്ട്. വ്യത്യസ്ത ഉപകരണങ്ങളില്‍ നിന്ന് കുത്തി പ്ലേ ചെയ്യുകയും ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് സൗകര്യപ്രദമായ ഡടആ/ടഉ കാര്‍ഡ് റീഡര്‍ സ്ലൂട്ടുകളുണ്ട്.
സ്പീക്കറിന്റെ വില 8787/ രൂപയാണ്. മൈക്കും  സ്പീക്കര്‍ ഐടി പെരിഫെറല്‍സ്, ഓഡിയോ/വീഡിയോ, സര്‍വീലന്‍സ് ഉല്‍പ്പന്നങ്ങളുടെ ്‌വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് സീബ്രോണിക്‌സ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day