|    Feb 24 Sat, 2018 12:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സംഗീതജ്ഞന് റോബര്‍ട്ട് മൈല്‍സ് അന്തരിച്ചു

Published : 11th May 2017 | Posted By: fsq

 

റോം: പ്രശസ്ത ഇറ്റാലിയന്‍ ഡിസ്‌ക് ജോക്കി സ്‌പെഷ്യലിസ്റ്റ് റോബര്‍ട്ട് മൈല്‍സ് (47) അന്തരിച്ചു. ചില്‍ഡ്രന്‍ ആണ് മൈല്‍സിന്റെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ച ആല്‍ബം. 1995ല്‍ പുറത്തിറക്കിയ സംഗീത ശില്‍പം 12 രാജ്യങ്ങളില്‍ ടോപ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. 1997ലെ ബ്രിറ്റ് പുരസ്്കാര ജേതാവു കൂടിയാണ് മൈല്‍സ്. പരീക്ഷണ സംഗീതങ്ങളുടെ പ്രക്ഷേപണം വിപുലമാക്കാന്‍ ഓപണ്‍ ലാബ് എന്ന പേരില്‍ റേഡിയോ സ്‌റ്റേഷനും അദ്ദേഹം ആരംഭിച്ചിരുന്നു. റോബര്‍ട്ട് മൈല്‍സിന്റെ നിര്യാണത്തില്‍ സംഗീത ലോകത്തെ പ്രശസ്തര്‍ അനുശോചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss