|    Feb 25 Sun, 2018 11:17 am
Home   >  Todays Paper  >  page 9  >  

സംഗീതജ്ഞന്‍ ജാറിഡ് മക്ലെമോര്‍ അന്തരിച്ചു

Published : 15th May 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് സംഗീതജ്ഞന്‍ ജാറിഡ് മക്ലെമോര്‍ (33) അന്തരിച്ചു. തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച്് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു ആത്മഹത്യാശ്രമം. അതിന്റെ ദൃശ്യങ്ങള്‍ മക്ലെമോര്‍ ഫേസ്ബുക്കിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. മെംഫിസിലെ ഒരു ബാറിനു സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം. മക്ലെമോര്‍ തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിക്കുന്നതിന്റെയും തീക്കൊളുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഫേസ്ബുക്കിലെ തല്‍സമയ വീഡിയോയിലുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആര്‍ത്തുകരയുന്നതിന്റെ ശബ്ദവും വീഡിയോയിലുണ്ട്. മക്ലെമോറിനെതിരേ മുന്‍ കാമുകി നേരത്തേ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss