|    Oct 20 Fri, 2017 4:18 pm
FLASH NEWS
Home   >  News now   >  

സംഗീതം ഉച്ചത്തിലായി, ജിം പരിശീലകന്‍ യുവാവിനെ വെടിവെച്ച് കൊന്നു

Published : 25th February 2016 | Posted By: sdq

gun shotന്യൂഡല്‍ഹി: ജിം പരിശീലനത്തിനിടെ സംഗീതം ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെടിവെപ്പ്. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ഒരു ജിംനേഷ്യത്തിലാണ് സംഭവം. സംഭവത്തില്‍ 30 കാരനായ യുവാവ് കൊല്ലപ്പെട്ടു.
ഹര്‍ദീപ് എന്ന യുവാവിന്റെ വയറിന് നേരെയാണ് റിങ്കു എന്ന ജിം പരിശീലകന്‍ വെടിയുതിര്‍ത്തതെന്ന പോലീസ് പറഞ്ഞു. റിങ്കുവും സുഹൃത്തുക്കളും മദ്യപിച്ച് ഉച്ചത്തില്‍ സംഗീതം വെച്ചതിനെ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റിങ്കുവും സുഹൃത്തുക്കളും ഒളിവിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക