|    Oct 23 Tue, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷോര്‍ഡ് മരീനെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന്‍

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ ഷോര്‍ഡ് മരീനെയെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീ പരിശീലകനായി നിയമിച്ചു. 2016ല്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമിന് ലോകകപ്പില്‍ വിജയം സമ്മാനിച്ച പരിശീലകന്‍ ഹരേന്ദ്ര സിങിനെ വനിതാ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ് പരിശീലകനായും നിയമിച്ചു. 2008-2009 കാലയളവില്‍ ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന്റെ പരിശീലകനായി ഹരീന്ദ്ര സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.   അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് ഹരേന്ദ്ര സിങ്.   ഈ മാസം 20നാവും ഇരുവരും ഇന്ത്യന്‍ പുരുഷ ടീമിനൊപ്പം ചേരുക. നിലവില്‍ വനിതാ ടീമിനൊപ്പം യൂറോപ്പ് പര്യടനത്തിലാണ് ഷോര്‍ഡ് മരീനെയുള്ളത്. 2020 ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സ് വരെയാണ് ഇരുവര്‍ക്കും പരിശീലന ചുമതല.    പുതിയതായി ചുമതലയേറ്റെടുത്ത കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡാണ് പുതിയ പരിശീലകനെ നിയമിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയ സാഹചര്യത്തിലാണ് മരീനെയെ നിയമിച്ചിരിക്കുന്നത്. ഹോക്കി ഇന്ത്യ ഓള്‍ട്ട്മാന്‍സിന്റെ പകരക്കാരനുവേണ്ടി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ മാസം 15 ആയിരുന്നു അപേക്ഷ ലഭിക്കേണ്ടിയിരുന്ന അവസാന തിയതി. എന്നാല്‍ ഇതിനിയില്‍ അപ്രതീക്ഷിതമായി  പരിശീ ലകരെ നിയമിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss