|    Mar 24 Fri, 2017 3:44 am
FLASH NEWS

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

Published : 15th August 2016 | Posted By: SMR

ഇരിങ്ങാലക്കുട: മുരിയാടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. മുരിയാട് കണ്ടേഴത്ത് നന്ദനന്റെ വീട്ടിലാണ് സംഭവം. ഇന്നു രാവിലെ പതിനൊന്നോടെ ആദ്യം ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടര്‍ന്നു. നന്ദനന്റെ ഭാര്യ ശോഭ വീടിനുള്ളിലെ ഗ്യാസ് കുറ്റികള്‍ ഉടനെ പുറത്തേക്ക് എറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
എസി, ഫാന്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും പൂര്‍ണമായും വസ്ത്രങ്ങളും കത്തി നശിച്ചു. ഇരുനില വീടിന്റെ സീലിങ്ങിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവ സമയത്ത് വീട്ടില്‍ ശോഭ മാത്രമാണുണ്ടായിരുന്നത്.

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക