|    Oct 21 Sat, 2017 11:22 pm
FLASH NEWS

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

Published : 5th October 2015 | Posted By: RKN

കല്‍പ്പറ്റ: ജില്ലാ ലൈബ്രറി ഫിലിം ക്ലബ്ബിന്റെ ത്രിദിന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ലൈബ്രറി ഹാളില്‍ തുടക്കമായി. ജനകീയ കലയായ സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നതിനും ജനകീയ സിനിമകള്‍ ആസ്വദിക്കുന്നതിനുമായി ഫിലിം ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കേണ്ടതുണ്ടെന്നു ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത സംവിധായകന്‍ രഞ്ജിത്ത് മിലാന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ പി പി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പ്രസീദ് കൃഷ്ണന്‍, കിഷോര്‍ കാരാട്ട്, സുമേഷ് ഫിലിപ്, അനീഷ്, ഫിലിം ക്ലബ്ബ് കണ്‍വീനര്‍ ആന്റണി സോയി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക