|    Feb 22 Wed, 2017 5:34 am
FLASH NEWS

ഷോപ്പ്‌സ് ആക്ട്: ഇനി തൊഴിലാളികള്‍ പണിയെടുത്തു ചാാാവും: വിജി

Published : 10th January 2016 | Posted By: TK

kalyan-silks-workers


viji amtu

   അഭിമുഖം: വിജി/ടി.കെ സബീന


കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വന്‍ചര്‍ച്ചയായിരിക്കുകയാണ്. ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളില്‍ വന്‍ മാറ്റമാണ് കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് ബദലായി നിയമം രൂപീകരിക്കുന്നതിന്റെ ആലോചനഘട്ടത്തിലാണ് സര്‍ക്കാര്‍.

വിവിധ ദേശീയ തൊഴിലാളി സംഘടനകളുമായി ഇക്കാര്യത്തില്‍ നിലവില്‍ ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. ബില്ല് ചര്‍ച്ച പോലും വേണ്ടാതെ തള്ളണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. രാജ്യത്ത് നിക്ഷേപസാഹചര്യം അനുകൂലമാക്കുന്നതിനാണത്രെ പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍,സ്ഥാപനങ്ങളുടെ തുറക്കലും അടയ്ക്കലും,ലേബര്‍ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന,വനിതകളുടെ ജോലി, തൊഴില്‍ സമയം എട്ടുമണിക്കൂറില്‍ നിന്ന് ഒമ്പത് മണിക്കൂറാക്കി ഉയര്‍ത്തുക,അവധി ദിനം വെട്ടിച്ചുരുക്കുക തുടങ്ങി നിരവധി തൊഴിലാളി വിരുധ നിര്‍ദേശങ്ങളാണ് കരടിലുള്ളത്.മുതലാളിമാരെ മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് . പണാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരായതുകൊണ്ട് ബിസിനസ്സുകാരോടുള്ള കമ്മിറ്റ്‌മെന്റ് നടപ്പാക്കുകയാണ് . പണാധിപത്യത്തിലൂടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ല. കടുത്ത തൊഴിലാളിവിരുധ നിര്‍ദേശങ്ങളാണ് ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സംബന്ധിച്ച ബില്ലിലുള്ളത്.


കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെ എങ്ങിനെ നോക്കിക്കാണുന്നു?

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, മുതലാളിമാരെ മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് . പണാധിപത്യത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരായതുകൊണ്ട് ബിസിനസ്സുകാരോടുള്ള കമ്മിറ്റ്‌മെന്റ് നടപ്പാക്കുകയാണ് . പണാധിപത്യത്തിലൂടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ല. കടുത്ത തൊഴിലാളിവിരുധ നിര്‍ദേശങ്ങളാണ് ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സംബന്ധിച്ച ബില്ലിലുള്ളത്. നിലനില്‍ക്കുന്ന നിയമങ്ങള്‍ പോലും ഇപ്പോള്‍ പ്രാബല്യത്തിലില്ല.

kalyan-sarees-workers-strik

അവകാശങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യേണ്ട സ്ഥിതിയുള്ളപ്പോഴാണ് തൊഴിലാളിയെ വെറും യന്ത്രങ്ങളായി മാത്രം കാണുന്നതരത്തിലുള്ള ബില്ലാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്‌.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരും. മോഡി സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ മാത്രമെ തൊഴിലാളിയ്ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രതീക്ഷയുള്ളൂ.

ഈ സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. പുതിയ നിര്‍ദേശങ്ങളോടെ നിയമം പാസാക്കിയാല്‍ കടുത്ത ദുരിതമായിരിക്കും ഫലം.

അടുത്ത പേജില്‍,

(more…)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 155 times, 1 visits today)
12
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക