|    Jun 25 Sun, 2017 9:16 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷോപ്പിങ് വിത്ത് കോണ്‍ഫിഡന്‍സ്; പ്രമോഷനുകള്‍ സുതാര്യമാക്കാന്‍ പുതിയ സംരംഭം

Published : 7th November 2016 | Posted By: SMR

ദോഹ: രാജ്യത്തെ വ്യാപാര കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രമോഷനുകളുടെയും ഡിസ്‌കൗണ്ടുകളുടെയും സുതാര്യത ഉറപ്പുവരുത്തുന്നതിനു ഷോപ്പിങ് വിത്ത് കോണ്‍ഫിഡന്‍സ്(തസൂക്കു ബിസിക്ക) എന്ന പുതിയ സംരംഭത്തിനു സാമ്പത്തിക-വാണിജ്യ മന്ത്രാലയം തുടക്കമിട്ടു. ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതിനായാണ് ഇത്തരമൊരു സംരംഭം മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്നത്.
കടകള്‍ പ്രഖ്യാപിക്കുന്ന എല്ലാ പ്രമോഷനുകളിലും ഡിസ്‌കൗണ്ടുകളിലും ഷോപ്പിങ് വിത്ത് കോണ്‍ഫിഡന്‍സ് എന്ന മന്ത്രാലയ അടയാള മുദ്ര രേഖപ്പെടുത്തിയിരിക്കണം. മന്ത്രാലയത്തിന്റെ അനുമതിയോടു കൂടിയാണ് പ്രമോഷനുകളും ഇളവുകളും നടക്കുന്നതെന്ന് ഉഭോക്താക്കള്‍ക്ക് ബോധ്യപ്പെടുന്നതിനു വേണ്ടിയാണിത്. വില്‍പന നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകളിലും മന്ത്രാലയത്തിന്റെ ഈ അടയാള മുദ്ര രേഖപ്പെടുത്തിയിരിക്കണം.
അനധികൃതമായ പ്രമോഷനുകള്‍ തടയുകയാണ് ഇത്തരമൊരു സംരംഭത്തിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ ഷോപ്പിങ് വിത്ത് കോണ്‍ഫിഡന്‍സ് എന്ന അടയാള മുദ്ര കാണാത്ത പ്രമോഷനുകളെ കുറിച്ച് 16001 എന്ന നമ്പറിലേക്ക് ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാവുന്നതാണ്.
എല്ലാ പ്രമോഷന്‍-സെയില്‍ പരസ്യങ്ങളിലും ഈ അടയാള മുദ്ര ഉടന്‍ രേഖപ്പെടുത്തണമെന്ന് വ്യാപാര കേന്ദ്രങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക