|    Jul 28 Fri, 2017 8:36 pm
FLASH NEWS

ഷോട്ട്പുട്ടില്‍ ബംഗാളില്‍ നിന്നൊരു താരകം

Published : 28th November 2015 | Posted By: SMR

രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ ജോലിക്കെത്തിയ പിതാവിനോടൊപ്പം പഠിക്കാനായി കാസര്‍കോട്ടെത്തിയ റബി ഉല്‍ ഷെയ്ഖ് മേളയില്‍ ശ്രദ്ധേയനായി.
ബംഗാള്‍ സ്വദേശിയും കാസര്‍കോട് കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയുമായ റബി ഉല്‍ ഷെയ്ഖ് ആണ് സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായത്. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്നും അറിവിന്റെ അനുഭവങ്ങള്‍ക്കായി വിദ്യാലയത്തിലെത്തിയ ഷെയ്ഖിന്റെ ഉള്ളില്‍ ഒരു കായിക താരം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയത് സ്‌കൂളിലെ കായികാധ്യാപകന്‍ ജോസഫ് തോമസാണ്.
നിരന്തരമായ പരിശീലനത്തിനൊടുവില്‍ ഉപജില്ലയിലും ജില്ലയിലും മികച്ച പ്രകടനത്തോടെ ഷോട്ട് പുട്ടില്‍ ഒന്നാം സ്ഥാനം നേടുകയും ഡിസ്‌കസ് ത്രോയില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
ബംഗാളിലെ ബിര്‍ഹു ജില്ലയിലെ സന്തോഷപൂര്‍ സ്വദേശിയും മരപ്പണിക്കാരനുമായ പിതാവ് രജാവൂര്‍ ഷെയ്ഖും കുടുംബവും ജോലിതേടിയെത്തിയതാണ്.
മൂന്നുമക്കളില്‍ മുത്തവനായ റബി ഉല്‍ ഷെയ്ഖ് നാലാം തരം മുതലാണ് കളനാട് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക