|    Sep 24 Sun, 2017 9:26 pm
FLASH NEWS

ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും ജറീനയ്ക്ക് ഇരട്ടി മധുരം

Published : 28th November 2015 | Posted By: SMR

പത്തനംതിട്ട: സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും കോന്നി തേക്കുതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ജറീന വര്‍ഗീസ് മികച്ച ദൂരം കണ്ടെത്തി. ഷോട്ട് പുട്ടില്‍ 6.98 മീറ്ററും ഡിസ്‌കസ് ത്രോയില്‍ 20.42 മീറ്ററുമാണ് ജറീന താണ്ടിയത്.
അടിസ്ഥാന സൗകര്യമുണ്ടെങ്കിലും പഠിക്കുന്ന സ്‌കൂളില്‍ പരിശീലനത്തിന് സാഹചര്യമില്ലാത്തതിനാല്‍ തണ്ണിത്തോട് സെന്റ് ബനഡിക്ട് എംഎസ്‌സിഎച്ച്എസിലെത്തിയാണ് തന്റെ മികച്ച ദൂരം കണ്ടെത്തുന്നതിന് ജറീന കളമൊരുക്കിയത്. ഇവിടെ കായികാധ്യാപകനായ ജോസഫ് ശങ്കരത്തിലിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗീവര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്. ജറീന കഴിഞ്ഞ അഞ്ച് വര്‍ഷമായി റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക