|    Sep 24 Sun, 2017 5:47 pm
FLASH NEWS

ഷോക്കേറ്റ് പുള്ളിപ്പുലി ചത്തു; കെഎസ്ഇബി എന്‍ജിനീയര്‍ക്കെതിരേ കേസ്

Published : 3rd November 2016 | Posted By: SMR

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ വൈദ്യുതാഘാതമേറ്റ് പുലി ചത്തു. സംഭവത്തില്‍ വൈദ്യുതി വകുപ്പിനെതിരേ വനംവകുപ്പ് പരാതി നല്‍കി. കടുവാ സങ്കേതത്തിനുള്ളിലെ സ്വകാര്യ എസ്റ്റേറ്റിലേക്കുള്ള 11 കെവി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് പുലി ചത്തത്. ഇതിലൂടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വനംവകുപ്പ് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. സംഭവം സംബന്ധിച്ച് എക്‌സിക്യൂീവ് എന്‍ജിനീയര്‍ക്കെതിരേ കേസെടുത്തിുണ്ട്.
ജനവാസ മേഖലയായ വള്ളക്കടവില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്തിലാണ് വനത്തിനുള്ളിലൂടെ വൈദ്യുതിലൈന്‍ വലിച്ചിുള്ളത്. ഈ ഭാഗത്തെ വൈദ്യുത ലൈനിലേക്ക് പടര്‍ന്നു കിടക്കുന്ന മരച്ചില്ലകളും കാുവള്ളികളും നീക്കം ചെയ്യണമെന്ന് വനം വകുപ്പ് നേരത്തേ ആവശ്യപ്പെിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് അലംഭാവം കാുകയായിരുന്നു. മാത്രമല്ല വൈദ്യുതാഘാതമേറ്റ് മുമ്പ് വന്യമൃഗങ്ങള്‍ ചത്തപ്പോള്‍ വൈദ്യുതി വിച്ഛേദിക്കണമെന്നും ആവശ്യപ്പെിരുന്നതാണ്. കഴിഞ്ഞ ദിവസമാണ് സങ്കേതത്തിലെ വെസ്റ്റ് ഡിവിഷനിലെ പമ്പ റേഞ്ചിലെ നാലാം മൈല്‍ ഭാഗത്ത് ഉദ്ദേശം പത്തു വയസ്സോളം പ്രായമുള്ള ആണ്‍പുലി ചത്തത്.
ചൊാഴ്ച വൈകുന്നേരത്തോടെ പട്രോളിങ് സംഘമാണ് ജഡം കണ്ടത്. വനത്തിനുള്ളില്‍ പച്ചക്കാനം ഭാഗത്തുള്ള സ്വകാര്യ തോത്തിലേക്ക് വലിച്ചിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. വൈദ്യുത ലൈനില്‍ കരിങ്കുരങ്ങിന്റെ അവശിഷ്ടം കണ്ടു വനപാലകര്‍ നടത്തിയ പരിശോധനയിലാണ് പുലിയുടെ ജഡം കണ്ടത്. കരിങ്കുരങ്ങിനെ ഭക്ഷിക്കാനായി കയറിയപ്പോള്‍ പുലിക്ക് ഷോക്കേറ്റതാവാമെന്നാണ് നിഗമനം.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധികളുടെ മേല്‍നോത്തില്‍ ജഡം പോസ്റ്റുമോര്‍ം ചെയ്ത് സംസ്‌കരിച്ചു. തേക്കടി പ്രകൃതി പഠന കേന്ദ്രത്തിലായിരുന്നു പോസ്റ്റുമോര്‍ം നടപടികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക