|    Nov 20 Mon, 2017 9:38 am
FLASH NEWS

ഷൊര്‍ണൂരില്‍ അഞ്ച് കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

Published : 3rd August 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: ഷൊര്‍ണൂര്‍ അസംബ്ലിമണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പികെ ശശി എംഎല്‍എ അറിയിച്ചു. തൃക്കടീരി ഗ്രാമപ്പഞ്ചായത്ത് നായര്‍പടിമാങ്ങോട് റോഡ് 35 ലക്ഷം, ആറ്റാശ്ശേരികരിയാമുട്ടി റോഡ് 40 ലക്ഷം, അനങ്ങന്നടി ഗ്രാമപ്പഞ്ചായത്ത് തുറുവന്‍കുന്ന് പറക്കാട് റോഡ് 50 ലക്ഷം, വാണിയംകുളം ഗ്രാമപ്പഞ്ചായത്ത് മനിശ്ശീരി സമഗ്രകുടിവെള്ളപദ്ധതി 25 ലക്ഷം, അങ്കണവാടി കം വായനശാല കെട്ടിടം 25 ലക്ഷം, ചെര്‍പ്പുളശ്ശേരി നഗരസഭ അപ്പുപടി പെരുവകടവ് റോഡ് 25 ലക്ഷം, കാവുവട്ടം അറേകാവ് റോഡ്50 ലക്ഷം, ഷൊര്‍ണൂര്‍ നഗരസഭ എംകെ നഗര്‍ പിവിജെബി സ്‌കൂള്‍ റോഡ്25 ലക്ഷം, ഷൊര്‍ണ്ണൂര്‍ പോസ്‌റ്റോഫിസ് ജങ്ഷന്‍വാടാനാംകുര്‍ശ്ശി റോഡ്50 ലക്ഷം, നെല്ലായ ഗ്രാമപ്പഞ്ചായത്ത് തച്ചങ്ങാട്പട്ടിശ്ശീരി റോഡ്50 ലക്ഷം, അങ്ങാടികോളനി റോഡ്25 ലക്ഷം,  ചളവറ ഗ്രാമപ്പഞ്ചായത്ത് മുണ്ടക്കോട്ടുകുര്‍ശ്ശി സിറ്റിപട്ടത്തികുന്ന് റോഡ്25 ലക്ഷം, കാട്ടേരികുളംതൂന്പായ റോഡ്25 ലക്ഷം, വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് അടക്കാപുത്തൂര്‍ സെന്റര്‍ വെള്ളിനേഴി ഹൈസ്‌കൂള്‍ റോഡ്25 ലക്ഷം, പുത്തംകുളം പച്ചിലങ്ങോട് റോഡ് 25 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കിയതായും പികെ ശശി എംഎല്‍എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക