|    Nov 24 Fri, 2017 9:35 am
FLASH NEWS
Home   >  Kerala   >  

ഷൈന മോള്‍ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

Published : 10th November 2017 | Posted By: mi.ptk

കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്. ഷൈനമോളെ അറസ്റ്റ് ചെയ്ത് ഈ മാസം 15ന് ഹാജരാക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി. ചെന്നൈ ആസ്ഥാനമായ ഇപിഐഎല്‍ എന്ന കമ്പനിയുടെ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കരാര്‍ തുക വര്‍ധിപ്പിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാതെ എംഡി ഉത്തരവിന് വിരുദ്ധമായ നടപടി സ്വീകരിച്ചെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
കോടതിയലക്ഷ്യ കേസില്‍ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഷൈനാ മോള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ടപ്പോള്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക