|    Aug 17 Thu, 2017 1:32 pm
FLASH NEWS

ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ്

Published : 30th November 2016 | Posted By: SMR

രാമപുരം: കോട്ടമല വിഷയത്തില്‍ ബൈജു ജോണ്‍ രാജിവച്ചതിനെ തുടര്‍ന്ന് ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയും വൈസ് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസ് ബൈജു ജോണിനെ പിന്തുണയ്ക്കുന്ന അഞ്ച് അംഗങ്ങളും ഷൈനിയെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ സുരേന്ദ്രന് മൂന്ന് വോട്ടുകള്‍ ലഭിച്ചു. ബിജെപിയിലെ രണ്ട് അംഗങ്ങളും, കേരള കോണ്‍ഗ്രസ്സിലെ പി ജെ മത്തച്ചനും വിമതരായി വിജയിച്ച രണ്ട് അംഗങ്ങളും വിട്ടുനിന്നു. രാവിലെ 11ന്് നടന്ന തിരഞ്ഞെടുപ്പിന് പി കെ സദാനന്ദന്‍ വരണാധികാരിയായിരുന്നു. മുന്‍ ധാരണ പ്രകാരം രണ്ടര വര്‍ഷക്കാലം കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും പ്രസിഡന്റ് സ്ഥാനം പങ്കിടും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി സന്തോഷിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും ഫോണില്‍ അഭിനന്ദനം അറിയിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കിബിനെ കണ്ട് അനുഗ്രഹം വാങ്ങി. ഡിസിസി ജനറല്‍ സെക്രട്ടറി സി ടി രാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ, ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ രാജു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലിസി ബേബി, മണ്ഡലം പ്രസിഡന്റ് ഡി പ്രസാദ്, ബെന്നി കുളക്കാട്ടോലിയ്ക്കല്‍, വി ഷാജി ഇല്ലിമൂട്ടില്‍, കെ ആര്‍ കൃഷ്ണന്‍ നായര്‍, ജോണി പള്ളിയാരടി, രാജേഷ് കൊട്ടിച്ചേരി, റോബി ഊടുപുഴ, മത്തായി കരോട്ടുഴുന്നാലില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക