|    May 28 Sun, 2017 4:49 am
FLASH NEWS

ഷെഹ്‌ലാ റാഷിദ്; ജെഎന്‍യുവിലെ സമരനായിക; കശ്മീരിലെ തീപ്പൊരി

Published : 24th February 2016 | Posted By: swapna en

hqdefault

ന്യൂഡല്‍ഹി: കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് ഈ പേരുകള്‍ക്ക് പുറമെ ജെഎന്‍യുവില്‍ ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പേരുണ്ട് ഷെഹ്‌ലാ റാഷിദ്. ദിവസങ്ങളായി ജെഎന്‍യുവില്‍ നടക്കുന്ന സമരത്തെ നേരിട്ട് നയിക്കുന്നത് കശ്മീരില്‍ നിന്നും വരുന്ന ഷെഹ്‌ലയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷെഹ്ല ഷോറ. രാജ്യദ്രോഹക്കുറ്റം ചുമത്തി യൂണിയന്‍ അധ്യക്ഷന്‍ കനയ്യയെ ജയിലിലടച്ചപ്പോഴും ഉമര്‍ ഖാലിദ് ക്യാപസില്‍ തിരിച്ചെത്തിയപ്പോഴുള്ള സമയത്തെ സമരങ്ങളെ നിയന്ത്രിച്ചത് ഷെഹ്‌ലയുടെ തീപ്പൊരി പ്രസംഗങ്ങളാണ്. ജെഎന്‍യുവിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെ ഐക്യപ്പെടുത്തിയതിന് പിന്നില്‍ ഷെഹ്‌ലയുടെ കിടിലന്‍ പ്രസംഗങ്ങള്‍ക്കും സ്ഥാനമുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യ അറസ്റ്റ് ചെയ്തതു മുതല്‍ ഈ പെണ്‍കുട്ടിയുടെ ജെഎന്‍യുവിലെ സമര നേതൃത്വ പാടവം ഇതിനോടകം പ്രശംസ നേടിയിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഷെഹ്‌ല റാഷിദ് താരമാണ്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളെ വേശ്യയെന്ന് വിളിച്ച രാജ്സ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്‌ക്കെതിരേ കൊടുത്ത ചൂടന്‍ മറുപടിയിലൂടെ ഇന്ന് ഷെഹ്‌ല വീണ്ടും മാധ്യമങ്ങളിലും  സോഷ്യല്‍ മീഡിയകളിലും താരമായിരിക്കുകയാണ്. വേശ്യകളെന്ന് വിളിക്കുന്നതിനേക്കാള്‍ അപമാനം സംഘികളെന്ന് വിളിക്കുമ്പോഴാണ് ഉണ്ടാകുന്നതെന്നാണ് ഷെഹ് ല ഗ്യാന്‍ദേവിന് നല്‍കിയ മറുപടി. വേശ്യകളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും 27കാരിയായ ഷെഹ്‌ല പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഷെഹ്‌ലയുടെ മറുപടി.
shehla
ഫെബ്രുവരി 14ന് ജെഎന്‍യുവില്‍ നടത്തിയ ഷെഹ്‌ലയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഇങ്ങനെ തുടങ്ങുന്ന ഷെഹ്‌ലയുടെ പ്രസംഗം… അവര്‍ ചോദിക്കുന്നു നിങ്ങള്‍ക്ക് എന്തില്‍ നിന്നെല്ലാം സ്വാതന്ത്ര്യം വേണം. ഏത് തരം സ്വാതന്ത്ര്യം. നമുക്ക് സ്വാതന്ത്ര്യം വേണ്ടത് വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന്, ജാതിവ്യവസ്ഥയില്‍ നിന്ന്, വിഭിന്നങ്ങളായ നിയമങ്ങള്‍ നിന്ന്്. ….തുടരുന്നു.
ശ്രീനഗറിലെ എന്‍ഐടിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഷെഹ്‌ല, പിന്നീട് ഐഐഎം ബാഗ്ലൂരില്‍ നിന്ന് പൊളിറ്റിക്ക്‌സില്‍ ബിരുദാനന്തര ബിരുദം നേടി. ജെഎന്‍യുവില്‍ ലോ ആന്റ് ഗവേണസില്‍ ഇപ്പോള്‍ എം എഫില്‍ ചെയ്യുകയാണ് ഈ കശ്മീരി പെണ്‍കുട്ടി. ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അയസാ) വേണ്ടി മല്‍സരിച്ചാണ് ഉപാധ്യക്ഷയായത്. എബിവിപിയെയായിരുന്നു അന്ന് ഷെഹ്‌ല തോല്‍്പ്പിച്ചത്.
പോലിസിന്റെ രാജ്യദ്രോഹക്കുറ്റത്തിനെതിരേ ഇന്ന് ഡല്‍ഹിയില്‍ 15,000 പേര്‍ പങ്കെടുത്ത പ്രതിഷേധം നടക്കുന്നു. വരൂ അവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യു എന്നും ഷെഹ്‌ല ഇന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞു. ജെഎന്‍യു വിവാദത്തിലെ ദേശീയ മാധ്യമങ്ങളുടെ മോശം വിചാരണയെയും ഷെഹ് ല എതിര്‍ക്കുന്നു. വരും ദിവസങ്ങളിലെ ജെഎന്‍യു പ്രക്ഷോഭം കത്തുന്നത് ഷെഹ്‌ലയിലൂടെയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day