|    Jan 20 Fri, 2017 2:57 am
FLASH NEWS

ഷെറീനയുടെ ദുരൂഹമരണം അന്വേഷിക്കണം: ആക്ഷന്‍ കമ്മിറ്റി

Published : 13th October 2016 | Posted By: Abbasali tf

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഒതുങ്ങോട് മണലാഞ്ചേരിയില്‍ സാറാബിയുടേയും അലവിയുടേയും മകള്‍ ഷെറീന (36) ഭര്‍ത്താവിന്റെ വീട്ടില്‍ തീ കൊളുത്തി മരണപ്പെട്ട നിലയില്‍ സംശയകരമായി കാണപ്പെട്ടു. ജൂലൈ 31 ന് രാത്രി 9 നും 10 നും ഇടയിലാണ് സംഭവം. ഒറ്റമുറി വീട്ടില്‍ ഭര്‍ത്താവ് ഹക്കിം ഉറങ്ങി കിടക്കുന്ന സമയത്താണ് ഷെറീന മരണപ്പെട്ടതെന്ന് പറയുന്നു. എന്നാല്‍ ഷെറീനയുടെ മരണം കൊലപാതകമാണെന്നാണ്  നാട്ടുകാരും ഷെറീനയുടെ ബന്ധുക്കളും ആരോപിക്കുന്നു. സാഹചര്യതെളിവുകളും മൃതശരീരത്തിന്റെ കിടപ്പും മരണത്തില്‍ പോലിസ് ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ആത്മഹത്യയാക്കി മാറ്റിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍  ഷെറീനയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഷെറീനയുടെ കുടുംബക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.  കാജാഹുസൈന്‍ (കണ്‍വീനര്‍)സുല്‍ഫിക്കര്‍ അലി (ജോയിന്റ് കണ്‍വീനര്‍) മുഹമ്മദ്കുഞ്ഞ്, സിക്കന്ദര്‍, മന്‍സൂര്‍(അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടര്‍, സൂപ്രണ്ട് ഓഫ് പോലിസ്, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും  ആക് ഷന്‍ കമ്മിറ്റി പരാതി അയച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക