|    Nov 20 Mon, 2017 9:00 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു

Published : 2nd November 2017 | Posted By: fsq

 

ഡാലസ്: അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു. കുട്ടിയെ അടക്കം ചെയ്ത സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. ഷെറിന്റെ വളര്‍ത്തമ്മ സിനിയും  ഉറ്റബന്ധുക്കളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി അഭിഭാഷകരായ മിട്‌ചെല്‍ നോള്‍ട്ടും ഗ്രെഗ് ഗിബ്‌സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനാണ് ഷെറിനെ വീട്ടില്‍ നിന്നു കാണാതായത്. തുടര്‍ന്ന് 22ന് വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം ഏറ്റുവാങ്ങിയത് ആരാണെന്നും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ വളര്‍ത്തച്ഛനായ വെസ്ലി മാത്യൂ  പോലിസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക