|    Jan 24 Tue, 2017 6:42 pm
FLASH NEWS

ഷെബീര്‍ വധക്കേസ്: അഞ്ചാംപ്രതി തൂങ്ങിമരിച്ച നിലയില്‍

Published : 7th September 2016 | Posted By: SMR

ചിറയിന്‍കീഴ്: ഷെബീര്‍ വധക്കേസിലെ അഞ്ചാംപ്രതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വക്കം, കുഞ്ചന്‍ വിളാകം വീട്ടില്‍ പരേതനായ രമണന്റെ മകന്‍ രജു(26) ആണ് വക്കത്തുള്ള കുടുംബവീട്ടില്‍ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിന് രജുവിന്റെ ബന്ധുക്കളാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തുടര്‍ന്ന് പോലിസെത്തിയാണ് രജുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ഷെബീര്‍ വധത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രജു ഒരു മാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം കൊല്ലം കരിങ്ങന്നൂരിലുള്ള ബന്ധുവീട്ടില്‍ താമസിച്ചുവരുകയായിരുന്നു.  കഴിഞ്ഞ ജനുവരി 31 നാണ് വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീറിനെ (23) ഒരു സംഘം അക്രമികള്‍ മരക്കഷണംകൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക