|    Jul 16 Mon, 2018 10:17 am
Home   >  Kerala   >  

ഷെഫിന്‍ ജഹാന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കേസ് തന്റെ പേരിലുള്ളത്;വെളിപ്പെടുത്തലുമായി യുവാവ്

Published : 7th September 2017 | Posted By: mi.ptk

വൈക്കം: ഹൈക്കോടതി വിവാഹം റദ്ദുചെയ്ത ഡോ. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ മേല്‍ പോലീസ് അടിച്ചേല്‍പ്പിച്ച കേസിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുഹമ്മദ് ഷെഫിന്‍ എന്ന യുവാവാണ് കേസിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പോസ്റ്റിട്ടത്. ഷെഫിന്‍ ജഹാന്റെ മേല്‍ പോലീസ് കെട്ടിവച്ച കേസ് മുഹമ്മദ് ഷെഫിന്‍ എന്ന തന്റെ പേരിലുള്ളതാണെന്ന് യുവാവ് പോസ്റ്റില്‍ പറയുന്നു. തന്റെ പേരിലുള്ള കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ട് ഷെഫിന്‍ ജഹാന്റെ പേര് പറയിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും യുവാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

”അസ്സലാമു അലൈക്കും
എനിക്ക് നല്ലൊരു ഓഫറാണ് കേരളപോലീസില്‍ നിന്നും ലഭിച്ചത്
ഞാന്‍ മുഹമ്മദ് ഷെഫിന്‍ , കുറച്ചുകൂടെ വ്യക്തമാക്കിയാല്‍ Shafin Jahan S  എന്ന ഹാദിയയുടെ ഭര്‍ത്താവിന്റെ പേരില്‍ അടിച്ചേല്പിക്കപ്പെട്ട 889/11 & 1051/13 എന്നീ കേസുകളുടെ യഥാര്‍ത്ഥ കുറ്റാരോപിതന്‍.

എന്നെ ഇത്രയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ si ക്കും സംഘത്തിനും എന്റെ ഒരായിരം നന്ദി, പക്ഷെ എന്ത് ചേതോവികാരത്തിന്റെ പേരിലാണ് ഈ പണി നടത്തിയതെന്ന് മനസിലായില്ല. ഒരു കയ്യബദ്ധം പറ്റിയതാണെന്ന് തോന്നുന്നു. എന്തായാലും വളരെ സന്തോഷം തോനുന്നു നമ്മുടെ പോലീസുകാരുടെ കൃത്യത കാണുമ്പോള്‍.
സത്യത്തിനു കൂട്ടുനില്‍ക്കുന്നതായിരിക്കും സങ്കികളുടെ കാലു തിരുമ്മുന്നതിലും നല്ലതു.

എന്റെ കേസിലെ പരാതിക്കാരുടെ മേല്‍ ഭീഷണി മുഴക്കി അവരെ കൊണ്ട് shafin jahan ആണ് പ്രതി എന്നു കളവു പറയിപ്പിക്കാന്‍ കഷ്ടപ്പെടുന്ന cpi ഗുണ്ടാ തലവന്‍ കരിക്കോട് വിനീഷിനും സംഘത്തിനും വിപ്ലവാഭിവാദ്യങ്ങള്‍ . Cpi ക്കു വേണ്ടി കൊടി പിടിക്കുന്ന കാക്കാമാര്‍ക്ക് ചിന്തിച്ചൂടെ മണ്ടന്മാരേ.”

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss