|    Oct 22 Mon, 2018 10:21 am
FLASH NEWS
Home   >  Kerala   >  

ഷെഫിന്‍ ജഹാനെതിരെ ഐഎസ് ബന്ധമാരോപിച്ച് ഹാദിയയുടെ പിതാവ് സുപ്രിംകോടതിയില്‍

Published : 28th October 2017 | Posted By: G.A.G

ന്യൂഡല്‍ഹി:  ഡോ. ഹാദിയ കേസില്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധമടക്കമുള്ള ആരോപണവുമായി പിതാവ് അശോകന്‍ സുപ്രിംകോടതിയില്‍. കേസ് 30ന് സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണിത്.

ഹാദിയയെ വിവാഹം ചെയ്ത കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന് ഐഎസ്സുമായി ബന്ധമുണ്ടെന്നാണ് പുതിയ അപേക്ഷയില്‍ ആരോപിക്കുന്നത്. ഷെഫിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പുകളാണ് തന്റെ ആരോപണത്തിന് തെളിവുകളെന്ന പേരില്‍ അശോകന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി ഐ എസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന് അടുത്ത ബന്ധമാണുള്ളതെന്നാണ് അശോകന്‍ തന്റെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുവരും സോഷ്യല്‍ മീഡിയവഴി ചാറ്റ് ചെയ്തതിന്റെ രേഖകളാണ് അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കൂടാതെ, ഹാദിയ കേസിന്റെ നടത്തിപ്പിനായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണപ്പിരിവ് നടത്തിയ കാര്യവും അശോകന്‍ തന്റെ അപേക്ഷയില്‍ പറയുന്നുണ്ട്. ഹാദിയയുടെ കേസ് നടത്തുന്നതിനായി പോപുലര്‍ ഫ്രണ്ട് 80 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ വിവരങ്ങളും അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കഴിഞ്ഞ ദിവസം  സുപ്രീംകോടതിയില്‍  പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രത്യേകം മുദ്രവച്ച മൂന്ന് കവറുകളിലായാണ്  എന്‍ഐഎ  റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss