|    Jun 22 Fri, 2018 11:15 am
FLASH NEWS

ഷെജീറ കായലില്‍ വീണ് മരിച്ച സംഭവം; ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

Published : 10th January 2017 | Posted By: fsq

 

കൊല്ലം:  പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷെജീറ കായലില്‍ വീണ് മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് പിതാവ് എച്ച് ഷാജഹാനും അമ്മാവന്‍ എച്ച് നാസറുദീനും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളത്തില്‍ വീണ് സാരമായി പരിക്കേറ്റ ഷെജീറ 2015 ജൂണ്‍ 19ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ജൂണ്‍ 17ന് വൈകീട്ടാണ് ഷെജീറയെ ഭര്‍ത്താവ് തേവലക്കര പാലയ്ക്കല്‍ ബദരിയ്യ മന്‍സിലില്‍ അബ്ദുല്‍ ഷിഹാബ് പുറത്തേക്ക് കൂട്ടികൊണ്ടുപോയത്. പുറത്തേക്ക് പോകുമ്പോള്‍ താലിമാല ഊരി വെപ്പിക്കുകയും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. ആളൊഴിഞ്ഞ വിജനമായ ഭാഗങ്ങളില്‍ ബൈക്കില്‍ ഷാജിറയുമൊത്ത് കറങ്ങിയ ഇയാള്‍ രാത്രി 7.30ന് അവസാനത്തെ ജങ്കാറും പോയി കഴിഞ്ഞ് പടിഞ്ഞാറെകല്ലട കണ്ണയ്ക്കാട്ട് കല്ലുംമൂട്ടില്‍ കടവിലെത്തി. ഇവിടുത്തെ ബോട്ട്‌ജെട്ടിയില്‍ നിന്ന് ഷാജിറയെ ഷിബാഹ് വെള്ളത്തിലേക്ക് തള്ളിയിട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോ വെള്ളത്തില്‍ വീഴുന്ന ശബ്ദവും നിലവിളിയും കേട്ട് പരിസരത്തുള്ളവരെത്തുമ്പോള്‍ ശാന്തനായി ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു ഷിഹാബ്. വെള്ളത്തില്‍ വീണതാരാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ഒരു സ്ത്രീയാണെന്ന് മാത്രം പറഞ്ഞ ഇയാള്‍ വീണത് എവിടെയാണെന്ന് പറയാനും തയ്യാറായില്ല. നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുടുംബം. ഷെജീറയെ കണ്ടെടുത്ത് ആശുപത്രിയിലാക്കുമ്പോഴേക്കും തീര്‍ത്തും അവശയായിരുന്നു. ചികില്‍സയ്ക്കിടെ രണ്ട് ദിവസത്തിനുള്ളില്‍ ഷെജീറ മരിക്കുകയും ചെയ്തു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിക്കും കൊട്ടാരക്കര റൂറല്‍ എസ്.പിക്കും പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പിതാവ് പറയുന്നു. സംഭവം എന്താണെന്നറിയാന്‍ ഷിബാഹിനെ കാര്യക്ഷമമായി ചോദ്യം ചെയ്യാന്‍ പോലും പോലിസ് തയ്യാറായില്ല. സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴും കാര്യമായ അന്വേഷണം നടക്കാത്തതിനാല്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് ഷെജീറയുടെ ബന്ധുക്കള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss