|    Aug 18 Sat, 2018 11:50 am
Home   >  Todays Paper  >  page 9  >  

ഷൂ ഏറിലൂടെ തന്റെ പിതാവ് പ്രശസ്തനായി: മറിയം നവാസ്

Published : 13th March 2018 | Posted By: kasim kzm

ഇസ്്‌ലാമാബാദ്: നവാസ് ശരീഫിനെ ഷൂ എറിഞ്ഞതില്‍ പ്രതിഷേധിച്ച് മകള്‍ രംഗത്ത്. ഷൂ എറിഞ്ഞതിലൂടെ അദ്ദേഹം കൂടുതല്‍ പ്രശസ്തനാവുകയാണ് ചെയ്തതെന്നാണ് മകള്‍ മറിയം നവാസ് പ്രതികരിച്ചത്.
ഭീരുക്കളുടെ ഇത്തരം പ്രവര്‍ത്തികളിലൊന്നും നവാസ് ശെരീഫ് പേടിക്കില്ല. സിംഹത്തിന് ചെന്നായ്ക്കളെ പേടിയില്ലെന്നും അവര്‍ പറഞ്ഞു. റാവല്‍പിണ്ടിയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
അതിനിടെ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) അധ്യക്ഷന്‍ ഇമ്രാന്‍ഖാനെ മറിയം നവാസ് നിശിതമായി വിമര്‍ശിച്ചു.
രാഷ്ട്രീയത്തില്‍ മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തി സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ത്തുകയാണ് ഇമ്രാന്‍ ഖാനെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് ലാഹോറില്‍ നവാസ് ശെരീഫിനു നേരെ ഒരു യുവാവ് ഷൂ എറിഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss