|    Aug 23 Wed, 2017 12:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷൂട്ടൗട്ടില്‍ റയല്‍ നേടി

Published : 4th August 2017 | Posted By: fsq

 

ചിക്കാഗോ: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ഓള്‍  സ്റ്റാര്‍സിനെതിരായ സൗഹൃദ  പോരാട്ടത്തില്‍ സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജയം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ എംഎല്‍എസിനെ 4-2ന് തളച്ചാണ് റയല്‍ വിജയം നേടിയത്. നിശ്ചിത സമയത്ത് ഇരു കൂട്ടരും ഓരോ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മല്‍സര ഫലം പെനല്‍റ്റിയിലൂടെ തീരുമാനിക്കുകയായിരുന്നു. ഗോളകന്നു നിന്ന ആദ്യ പകുതിക്ക്  ശേഷം 59ാം മിനിറ്റില്‍ റയല്‍ മാഡ്രിഡാണ് അക്കൗണ്ട് തുറന്നത്. ബോര്‍ജ മയോറലാണ് റയലിനുവേണ്ടി വലകുലുക്കിയത്. 89ാം മിനിറ്റില്‍ ഡോം ഡ്വെയറിലൂടെ എംഎല്‍എസ് ഗോള്‍മടക്കിയതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക്് നീങ്ങിയത്. ബ്രസീലിന്റെ സൂപ്പര്‍ താരം കക്കയും സ്‌പെയിന്‍ താരം ഡേവിഡ് വിയ്യയും എംഎല്‍എസ് നിരയില്‍ കളിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക