|    Nov 19 Sun, 2017 2:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷൂട്ടൗട്ടില്‍ യുവന്റസിന് അടിതെറ്റി

Published : 24th July 2016 | Posted By: SMR

മെല്‍ബണ്‍: പുതിയ സീസണിന് മുന്നോടിയായി നടന്ന ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസിന് തോല്‍വി. ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ ആസ്‌ത്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ വിക്ടറിയാണ് യുവന്റസിനെ വീഴ്ത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പിരിഞ്ഞതിനെ തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് യുവന്റസിനെ മെല്‍ബണ്‍ മുട്ടുകുത്തിക്കുകയായിരുന്നു. പല പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ യുവന്റസ് യുവ നിരയെയാണ് മല്‍സരത്തില്‍ അണിനിരത്തിയത്.
കളിയുടെ 58ാം മിനിറ്റില്‍ കാര്‍ലോസ് ബ്ലാന്‍കോയിലൂടെ യുവന്റസ് മുന്നിലെത്തിയിരുന്നു. എന്നാല്‍, 83ാം മിനിറ്റില്‍ ജയ് ഇന്‍ഗാമിലൂടെ മെല്‍ബണ്‍ സമനില പിടിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് പാഴാക്കിയെങ്കിലും പിന്നീടുള്ള നാല് കിക്കുകളും ആതിഥേയര്‍ കൂടിയായ മെല്‍ബണ്‍ ടീം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. റോമന്‍ മാക്കിക്കും സ്‌റ്റെഫാനോ പാഡോവനുമാണ് യുവന്റസിന്റെ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക