|    Jan 24 Tue, 2017 12:33 am
Home   >  Sports  >  Others  >  

ഷൂട്ടിങ് ലോകകപ്പ്: ജിത്തു റായ്ക്ക് വെള്ളി

Published : 8th October 2016 | Posted By: SMR

ബൊളോന (ഇറ്റലി): ലോകകപ്പ് ഷൂട്ടിങില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഷൂട്ടര്‍ ജിത്തു റായ്ക്ക് വെള്ളി. 50 മീറ്റര്‍ ഫ്രീ പിസ്റ്റല്‍ വിഭാത്തിലാണ് ഇന്ത്യന്‍ താരം മെഡല്‍ നേടിയത്. റിയോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിനു ശേഷം ജിത്തു നടത്തിയ മികച്ച പ്രകടനമാണിത്.
29കാരനായ താരം ഫൈനലില്‍ 188.8 പോയിന്റ് നേടിയാണ് വെള്ളിക്ക് അവകാശിയായത്. ഈയിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ദേശീയ റെക്കോ ഡും ഇതോടെ ജിത്തുവിന്റെ പേരിലായി.  190.6 പോയിന്റുള്ള ചൈനയുടെ പാങ് വെയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം.
ഈ വര്‍ഷം അസെര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ലോകകപ്പ് ഷൂട്ടിങിലും ജിത്തു രാജ്യത്തിനു വെള്ളി സമ്മാനിച്ചിരുന്നു. അന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു താരത്തിന്റെ മെഡല്‍നേട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക