|    Oct 15 Mon, 2018 10:08 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷൂട്ടിങ് ലോകകപ്പ് : ജിത്തു റായിക്കും പൂജ ഗട്ട്കറിനും തോല്‍വി

Published : 27th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്റര്‍നാഷനല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോകകപ്പില്‍ ഇന്നലെ ഇന്ത്യക്ക് നിരാശയുടെ ദിനം. എയ്‌സ് പിസ്റ്റല്‍ ഷൂട്ടര്‍ ജിത്തു റായിയും വനിതാ എയര്‍ റൈഫില്‍ ഷൂട്ടര്‍ പൂജ ഗട്ടകറും ഫൈനലിന് യോഗ്യത നേടിയില്ല. എയര്‍ പിസ്റ്റല്‍ മിക്‌സഡ് വിഭാഗത്തില്‍ ഹീന സിദ്ദുവിനൊപ്പം സ്വര്‍ണം വെടിവെച്ചിട്ട ജിത്തു റായിക്ക് പക്ഷേ, വ്യക്തിഗത ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. ആദ്യ എട്ട് സ്ഥാനക്കാര്‍ക്ക് ഫൈനല്‍ യോഗ്യത ലഭിക്കുന്ന റൗണ്ടില്‍ ഒമ്പതാം സ്ഥാനമാണ് ഇന്ത്യന്‍ താരത്തിന് ലഭിച്ചത്. ലോക ചാംപ്യന്‍മാരടക്കം മല്‍സരിച്ച വിഭാഗത്തില്‍ 94, 96, 96, 97, 95, 94 പോയിന്റുകളുമായി ആകെ 572 സ്‌കോറാണ് ജിത്തു സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പൂജ ഗട്ട്കറും ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 101.5, 103.9, 102.2, 104.8 എന്ന പോയിന്റ് നേടി ആകെ 412.4 സ്‌കോറാണ് പൂജ നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss