|    Nov 24 Fri, 2017 4:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഷൂട്ടിങ് ലൊക്കേഷനുകളില്‍ വിതരണത്തിന് കൊണ്ടുവന്ന കഞ്ചാവ് പിടിച്ചു

Published : 2nd November 2017 | Posted By: fsq

 

കൊച്ചി: സിനിമാ സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കു വിതരണം ചെയ്യാനെത്തിച്ച ഏഴു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍ (26), ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി അനസ് (25) എന്നിവരാണ് കണ്ടയ്‌നര്‍ റോഡില്‍വച്ച് ഷാഡോ പോലിസിന്റെ പിടിയിലായത്. സിനിമാ-സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന്് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.  ഒഡീഷയില്‍നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് മൂവരും.കിലോഗ്രാമിന് നാലായിരം രൂപയ്ക്കു ലഭിക്കുന്ന ശീലാവതി ഇനത്തില്‍പ്പെട്ട കഞ്ചാവ് ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ കിലോയ്ക്ക് ഇരുപതിനായിരം രൂപയ്ക്കായിരുന്നു ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇടനിലക്കാര്‍ വഴി വിറ്റഴിച്ചിരുന്നതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കറുപ്പസ്വാമി പറഞ്ഞു. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ ഹണി കെ ദാസ്, മുളവുകാട് എസ്‌ഐ ശ്യാംകുമാര്‍, എഎസ്‌ഐ നിസാര്‍, സിപിഒമാരായ ഹരിമോന്‍, അഫ്‌സല്‍, വിനോദ്, ജയരാജ്, സാനുമോന്‍, വിശാല്‍, സന്ദീപ്, യൂസഫ്, ഷാജിമോന്‍, രാഹുല്‍, രഞ്ജിത്ത്, സനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക