|    Apr 28 Fri, 2017 2:00 am
FLASH NEWS

ഷൂട്ടിങ്ങിനിടെ അപകടം:കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : 8th November 2016 | Posted By: mi.ptk

uday-anil-kannada-actors

ബംഗളൂരു: കര്‍ണാടക രാമനഗരയില്‍ കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തില്‍ വീണ് കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിനാണ് കേസ്.
കഴിഞ്ഞ ദിവസം ‘മസ്തിഗുഡി’ എന്ന കന്നഡ സിനിമയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ് അനില്‍,ഉദയ്  എന്നീ നടന്മാര്‍ ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് ചാടുകയായിരുന്നു. ചിത്രത്തിലെ നായക നടനും എടുത്തുചാടിയിരുന്നുവെങ്കിലും ഇയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. നീന്തലറിയാത്ത മറ്റ് രണ്ട് പേരും തടാകത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day