|    Jan 23 Mon, 2017 6:25 pm
FLASH NEWS
Home   >  Sports  >  Others  >  

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും പിഴച്ചു

Published : 11th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡ ല്‍ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി. മെഡല്‍ നേടുമെന്ന് ഏവ രും കരുതിയിരുന്ന ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നേരിടുകയായിരുന്നു.
ഇന്നലെ ഇന്ത്യയുടെ ജിത്തു റായ്, പ്രകാശ് നഞ്ജപ്പ എന്നിവ ര്‍ ഫൈനലിലേക്ക് യോഗ്യത കാണാതെ പുറത്തായി. നേരത്തെ ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വ ര്‍ണ മെഡല്‍ ജേതാവായിരുന്ന അഭിനവ് ബിന്ദ്രയ്ക്കും ഇത്തവണ മെഡലൊന്നും നേടാനായിരുന്നില്ല.
50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗം യോഗ്യതാ റൗണ്ടില്‍ ജിത്തുവിന് 12ാമതും നഞ്ജപ്പയ്ക്ക് 25ാമ തും ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. യോഗ്യതാ റൗണ്ടില്‍ ജിത്തുവിന് 554 ഉം നഞ്ജപ്പയ്ക്ക് 547ഉം പോയിന്റാണ് ലഭിച്ചത്.
നേരത്തെ 10 മീറ്റര്‍ എയ ര്‍ പിസ്റ്റള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായിരുന്നെങ്കിലും ജിത്തുവിന് എട്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.
കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹീന സിദ്ദുവിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായിരുന്നില്ല. യോഗ്യതാ റൗണ്ടില്‍ താരം 14ാംസ്ഥാനത്താ ണ് ഫിനിഷ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക