|    Jun 26 Tue, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷൂട്ടിങിനിടെ നടന്‍ ജൊഹാന്‍ ഓഫ്‌നര്‍ വെടിയേറ്റ്മരിച്ചു

Published : 24th January 2017 | Posted By: fsq

 

ബ്രിസ്‌ബെന്‍: ആസ്‌ത്രേലിയന്‍ നഗരമായ ബ്രിസ്‌ബെനിലെ ബാറില്‍ സംഗീത ആല്‍ബത്തിന്റെ ഷൂട്ടിങിനിടെ ഗോള്‍ഡ് കോസ്റ്റ് താരം ജൊഹാന്‍ ഓഫ്‌നര്‍ (28) വെടിയേറ്റു മരിച്ചു. സിറ്റി സെന്ററിലെ ഈഗില്‍ ലൈനില്‍ സംഗീത ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി വാടകയ്‌ക്കെടുത്ത ബ്രൂക്്‌ലിന്‍ സ്റ്റാന്‍ഡേര്‍ഡ് ബാറില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവമെന്ന് ക്യൂന്‍സ്്‌ലാന്‍ഡ് പോലിസ് പറഞ്ഞു. സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് സംഘമായ ബ്ലിസ് അന്‍ എസോയുടേതായിരുന്നു ആല്‍ബം. നിരവധി തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. വെടിയേറ്റത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും എങ്ങിനെയാണ് വെടിയേറ്റതെന്ന കാര്യം അന്വേഷിച്ചുവരുകയാണെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss