|    Apr 27 Fri, 2018 8:55 am
FLASH NEWS
Home   >  Districts   >  

ഷുഹൈബ് വധം: പാര്‍ട്ടിക്കെതിരേ ആകാശിന്റെ മൊഴി

Published : 21st February 2018 | Posted By: Jesla

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ക്വേട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമെന്ന് ആകാശ് തിലങ്കേരി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് കൂടെയുണ്ടായിരുന്ന ഡി വൈ എഫ് പ്രവര്‍ത്തകന്‍ ഉറപ്പു നല്‍കിയതായി അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി പൊലിസിന് മൊഴി നല്‍കി. അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു എന്നാല്‍, കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് . സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് കടന്നത്. കൂട്ടത്തിലുള്ള മറ്റൊരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത് അത് എങ്ങോട്ടാണെന്ന് അറിയില്ല.

എല്ലാവരും വീട്ടിലേക്കാണെന്ന് പറഞ്ഞു പിരിഞ്ഞു . പ്രതികളെ നല്‍കിയാല്‍ കൂടുതല്‍ പോലിസ് അന്വേഷിക്കില്ല.അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും എന്നും നേതാക്കള്‍ പറഞ്ഞതായും ആകാശ് പൊലിസിനോട് വെളിപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss