|    Nov 21 Wed, 2018 11:20 pm
FLASH NEWS

ഷുഹൈബ് വധം: ഡിസിസി പ്രസിഡന്റ് വീണ്ടും നിരാഹാര സമരത്തിന്

Published : 3rd August 2018 | Posted By: kasim kzm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന എടയന്നൂരിലെ ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വീണ്ടും നിരാഹാര സമരം തുടങ്ങുന്നു. 8ന് രാവിലെ 10 മുതല്‍ 10നു രാവിലെ 10 വരെയാണ് 48 മണിക്കൂര്‍ നിരാഹാര സമരം. എഐസിസി പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഏരിയ, ലോക്കല്‍ നേതാക്കള്‍ ആസൂത്രണം ചെയ്തതാണ് ഷുഹൈബ് വധം. നീതി ലഭിക്കാന്‍ വേണ്ടി ഷുഹൈബിന്റെ രക്ഷിതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണം തടയാനും ക്രിമിനലുകളെ സംരക്ഷിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ശ്രമിച്ചത്. സിപിഎം നേതാക്കളുടെ നേരിട്ടുള്ള പങ്ക് പോലിസിന് ബോധ്യപ്പെട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രം പ്രതിയാക്കി കേസന്വേഷണം അവസാനിപ്പിക്കാനാണു നീക്കം നടക്കുന്നത്.
കുറ്റപത്രത്തില്‍ പരാമര്‍ശിച്ച 12 മുതല്‍ 17 വരെയുള്ള പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗൂഢാലോചനയില്‍ സിപിഎം ജില്ലാ നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം മാര്‍ട്ടിന്‍ ജോര്‍ജ്, എം പി മുരളി പങ്കെടുത്തു. ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും തുടര്‍ദിവസങ്ങളില്‍ കെ സുധാകരനും നിരാഹാരസമരം നടത്തിയതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം വരെ നടത്താമെന്ന് സര്‍വകക്ഷി സമാധാന യോഗത്തില്‍ മന്ത്രി എ കെ ബാലന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss