|    May 29 Mon, 2017 11:15 am
FLASH NEWS

ഷുക്കൂര്‍ വധക്കേസ്: ഗവര്‍ണര്‍ക്ക് മാതാവിന്റെ കത്ത്

Published : 30th June 2016 | Posted By: SMR

കണ്ണൂര്‍: എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ഗവര്‍ണര്‍ പി സദാശിവത്തിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിയമോപദേശകനായ എം കെ ദാമോദരന്‍ പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡ്വക്കറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു. മകനെ വെട്ടിക്കൊന്ന കേസില്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവും ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day