|    May 28 Sun, 2017 6:03 pm
FLASH NEWS

ഷുക്കൂര്‍ വധം: കേസ് ഡയറി ഹൈക്കോടതിക്ക് കൈമാറി

Published : 13th July 2016 | Posted By: SMR

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ കേസ് ഡയറി സിബിഐ ഹൈക്കോടതിക്ക് കൈമാറി. അന്വേഷണം സിബിഐക്ക് വിടാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയുമടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജിയുമായി ബന്ധപ്പെട്ടാണ് കേസ് ഡയറിയടക്കം നാലു രേഖകള്‍ സിബിഐ കൈമാറിയത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലിസ് മേധാവി കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്കും തിരിച്ചും ഡിജിപി ആഭ്യന്തര സെക്രട്ടറിക്കും അയച്ച കത്തുകളുടെ പകര്‍പ്പുള്‍പ്പെടെയാണ് ഹാജരാക്കിയിട്ടുള്ളത്. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെ രേഖകള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് രജിസ്ട്രിയിലേക്ക് വിട്ടു. പി ജയരാജനും ടി വി രാജേഷിനും പുറമെ മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ വി ഷാജി എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day