|    May 29 Mon, 2017 5:41 am
FLASH NEWS

ഷുക്കൂര്‍ വധം: കത്തുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

Published : 29th June 2016 | Posted By: SMR

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധം സിബിഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപിയും കണ്ണൂര്‍ ജില്ലാ പോലിസ് സൂപ്രണ്ടും എഴുതിയ കത്തുകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് മുന്‍ ഡിജിപി എഴുതിയ കത്തും കണ്ണൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട് ഇതിനു നല്‍കിയ മറുപടിയും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ കത്തും ഹാജരാക്കാനാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day