|    Nov 18 Sat, 2017 2:58 am
Home   >  Todays Paper  >  page 7  >  

ഷീന ബോറ വധം: കൊലപാതകത്തിനു കാരണം രാഹുലുമായുള്ള ബന്ധം

Published : 25th November 2015 | Posted By: SMR

മുംബൈ: പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായുള്ള ബന്ധം ഷീന ബോറയുടെ കൊലപാതകത്തിന് കാരണമായതായി കോടതി രേഖപ്പെടുത്തി. രണ്ടു കാരണങ്ങളാണ് കൊലപാതകത്തിനു പിറകിലുള്ളതായി കണക്കാക്കുന്നത്. ഇതില്‍ ഒന്നാമത്തേത് ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ മകനും ഷീന ബോറയുമായുള്ള ബന്ധമാണ്. മറ്റൊന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നവുമാണെന്ന് മജിസ്‌ട്രേറ്റ് മഹേഷ് ആര്‍ നാടു പറഞ്ഞു. പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി നീട്ടുന്നതിനായി ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
കേസില്‍ പ്രതികളുടെ സ്വഭാവം കുറ്റകൃത്യത്തില്‍ പ്രധാന പങ്കുവഹിച്ചതായി കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയിരുന്നു. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് പിറകിലെ കാരണമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, പീറ്റര്‍ മുഖര്‍ജിയെ സിബിഐ ഇന്നലെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി. ഡല്‍ഹി സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും മുഖര്‍ജിയെ വിധേയമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക