|    Dec 15 Fri, 2017 1:41 pm
Home   >  Todays Paper  >  page 7  >  

ഷീന ബോറ വധം: ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവറെ മാപ്പുസാക്ഷിയാക്കി

Published : 21st June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസിലെ പ്രധാന പ്രതിയും ഇന്ദിരാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവറുമായ ശ്യാംവര്‍ റായിയെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു. തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം റായ് നല്‍കിയ അപേക്ഷ പരിഗണിച്ച സിബിഐ കോടതി ഇന്നലെ മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു. റായിയെ മാപ്പുസാക്ഷിയാക്കുന്നതിനെ കോടതിയില്‍ സിബിഐ എതിര്‍ത്തില്ല. അതേസമയം, മറ്റു പ്രതികളുടെ അഭിഭാഷകര്‍ റായി മാപ്പുസാക്ഷിയാവുന്നതിനെ എതിര്‍ത്തിരുന്നു.
2015 ആഗസ്തില്‍ അറസ്റ്റിലായ കേസിലെ പ്രധാന പ്രതികളിലൊരാളായ റായ്, കേസുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും താന്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. റായിയുടേതായി പോലിസ് കോടതിയില്‍ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായി റായി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക